24 January, 2019 05:03:41 PM


യൂട്യൂബില്‍ തരംഗമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ട്രെയിലര്‍



കൊച്ചി: പ്രണവ് മോഹല്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ട്രെയിലര്‍ തരംഗമാകുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി രണ്ടു ദിവസം കഴിയുമ്പോള്‍ 12 ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് ഇത് യൂട്യൂബില്‍ കണ്ടത്.


പുലിമുരുകന്‍റെ ആക്ഷന്‍ ഡയറക്ടറായ പീറ്റര്‍ ഹെയ്നാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആക്ഷന്‍ ഡയറക്ടര്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹര്‍ഷനും നിര്‍വ്വഹിക്കും.


പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, സുരേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K