25 January, 2019 11:57:10 AM


പതിനാല്കാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിക്കുന്നെന്ന് പരാതി; ഭാനുപ്രിയക്കെതിരെ കേസ്



ചെന്നൈ: പതിനാല്കാരിയായ പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനിയായ പ്രഭാവതി എന്ന യുവതിയാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 


മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച്‌ മാനസികമായി പീഡിപ്പിച്ചു. വാഗ്ദാനം ചെയ്ത ശമ്പളമായ 10000 രൂപ ഒന്നര വര്‍ഷമായി പെണ്‍കുട്ടിക്ക് നല്‍കുന്നില്ലെന്നും മകളെ കാണാനോ, ഫോണില്‍ ബന്ധപ്പെടാനോ ഭാനുപ്രിയ അനുവദിക്കുന്നില്ലെന്നും പ്രഭാവതി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K