25 January, 2019 03:36:37 PM


പാലാ പിഴകില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു



രാമപുരം: പാലാ- തൊടുപുഴ റോഡില്‍ പിഴകില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കൊട്ടാരത്തിന്‍ ദേവസ്യ അന്തോണിയാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. വീടിന് സമീപത്തെ ചായക്കടയിലേക്ക് പോകും വഴിയാണ് ദേവസ്യയെ ലോറി ഇടിച്ചു തെറിപ്പിച്ചത്. സിപിഐഎം പൂഞ്ഞാർ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫിന്‍റെ സഹോദരി ഭർത്താവാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K