25 January, 2019 04:21:52 PM


കുപ്രസിദ്ധ മോഷ്ടാവ് ഇരുട്ട് രാജീവ് അറസ്റ്റില്‍; പിടിയിലായത് 15ല്‍ അധികം കേസുകളിലെ പ്രതി



കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് ഇരുട്ട് രാജീവ് എന്ന് അറിയപ്പെടുന്ന എഴുകോണ്‍ ചീരങ്കാവ് പരുത്തന്‍പാറ കിഴക്കേ മുകളില്‍ വീട്ടില്‍ രാജീവ് പൊലീസ് പിടിയിലായി. വിവിധ സ്‌റ്റേഷനുകളിലായി 15 കവര്‍ച്ചാ കേസുകളില്‍ രാജീവ് പ്രതിയാണ്. പാരിപ്പള്ളി പൊലീസും കൊല്ലം സിറ്റി ഷാഡോ ടീമും ചേര്‍ന്ന് ഇന്നലെ കണ്ണനല്ലൂരില്‍ നിന്നാണ് രാജീവിനെ പിടികൂടിയത്.

പ്രായമായവര്‍ മാത്രമുള്ള വീടുകള്‍ തെരഞ്ഞെടുത്തായിരുന്നു രാജീവ് കവര്‍ച്ച നടത്തിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K