25 January, 2019 05:48:17 PM


റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി. കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും



കോട്ടയം: രാജ്യത്തിന്‍റെ 70-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷച്ചടങ്ങില്‍ മുഖ്യതിഥിയായ ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നാളെ രാവിലെ 8 ന് ആഘോഷപരിപാടികള്‍ ആരംഭിക്കും.
  
മുഖ്യാതിഥിയെ  ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു ജില്ലാ പൊലീസ് മേധാവി എച്ച്. ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. രേഷ്മ രമേശന്‍ ഐപിഎസ് ആണ് പരേഡ് കമാന്‍ഡര്‍. അഭിവാദ്യം സ്വീകരിച്ചശേഷം 8.30ന് മന്ത്രി പതാക ഉയര്‍ത്തി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും.      

സിവില്‍ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്‍റ് പോലീസ്, എന്‍.സി.സി., സ്‌കൗട്ട്‌സ്, ഗൈഡ്‌സ് പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ്‌സെറ്റ്, ദേശഭക്തിഗാനം, പൂരകളി, പഞ്ചവാദ്യം, യോഗാ ചാപ് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K