29 January, 2019 06:11:07 PM


ഇനി ഓണ്‍ലൈനായി ജനറല്‍ ടിക്കറ്റുകളും; യുടിഎസ് ആപ്പ് പരിഷ്കരണവുമായി റെയില്‍വേ



തിരുവനന്തപുരം: ഇനി മുതല്‍ ട്രെയിന്‍ യാത്രകളില്‍ ഇന്ത്യയില്‍ എവിടേക്കും ജനറല്‍ ടിക്കറ്റും എടുക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ യുടിഎസ് ആപ്പ് പരിഷ്‍കരിച്ച്‌ റെയില്‍വേ. റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യുന്ന മൊത്തം യാത്രക്കാരില്‍ ഒരു ശതമാനം പോലും ആപ്പ് ഉപയോഗിക്കാത്തതോടെയാണ് റെയില്‍വേ ഇതിന് കൂടുതല്‍ ശ്രദ്ധ നല്‍കിത്തുടങ്ങിയത്.


2018 ഏപ്രില്‍ മാസം നിലവില്‍ വന്ന ആപ്പില്‍ സാധാരണ യാത്രാ ടിക്കറ്റുകള്‍ക്ക് പുറമേ സീസണ്‍ ടിക്കറ്റും പ്ലാറ്റ് ഫോം ടിക്കറ്റും ആപ്പ് വഴി ലഭിക്കും. ആപ്പ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്യണം. റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തു വെച്ച്‌ ടിക്കറ്റെടുക്കാം. എന്നാല്‍, സ്റ്റേഷനകത്തു വെച്ചോ ട്രെയിനില്‍ വെച്ചോ ടിക്കറ്റെടുക്കാന്‍ പറ്റില്ല. ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, റെയില്‍വാലറ്റ് എന്നിവ വഴിയെല്ലാം പണവുമടയ്ക്കാന്‍ കഴിയും.

ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍, വിന്‍ഡോസ് സ്റ്റോര്‍ എന്നിവടങ്ങളില്‍ നിന്ന് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K