31 January, 2019 10:10:47 AM


പ്രളയവും നവകേരള നിര്‍മ്മാണവും; കേരള ബജറ്റ് അവതരണം ആരംഭിച്ചു



തി​രു​വ​ന​ന്ത​പു​രം: പ്രളയത്തെ കുറിച്ച് പരാമര്‍ശിച്ച് കേരള സര്‍ക്കാറിന്‍റെ 4 മത്തെ ബജറ്റ് അവതരണം ആരംഭിച്ചു. കേരളം നേരിട്ട ആദ്യദുരന്തം പ്ര‍ളയമാണെന്നും രണ്ടാമത്തെ ദുരന്തം കേരളത്തിന്‍റെ ജനകീയ ഐക്യം തകര്‍ക്കാനുള്ള ശ്രമമായിരുന്നെന്നും ബജറ്റ് അവതരണത്തിന്‍റെ തുടക്കത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ശബരിമല വിഷയവും ബജറ്റവതരണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. പിണറായി സര്‍ക്കാറിന്‍റെ നാലാമത്തെ സമ്പൂര്‍ണ്ണ ബജറ്റാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. പ്രളയാനന്തരമുള്ള ആദ്യ ബജറ്റാണ് ഇന്നത്തേതെന്നതില്‍ ബജറ്റ് ഏറെ ശ്രദ്ധേയമാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K