31 January, 2019 01:13:18 PM


ഏറ്റുമാനൂര്‍ ബൈപാസിനടുത്ത് പാടം നികത്താന്‍ ശ്രമം; മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്തു



കോട്ടയം: നിര്‍മ്മാണത്തിലിരിക്കുന്ന മണര്‍കാട്- ഏറ്റുമാനൂര്‍ ബൈപാസിനടുത്ത് പാടം നികത്താനുളള സ്വകാര്യ വ്യക്തിയുടെ  ശ്രമം നാട്ടുകാര്‍ തടഞ്ഞു. ചെറുവാണ്ടൂര്‍ വായനശാലപ്പടിക്ക് സമീപം ഇപ്പോള്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗത്താണ് സംഭവം. വ്യാഴാഴ്ച രാവിലെ 7 മണി കഴിഞ്ഞ് പാടം നികത്തല്‍ പ്രക്രിയക്കായി മണ്ണുമാന്തിയന്ത്രം പാടത്തിറങ്ങിയതിനു പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പേരൂര്‍ വില്ലേജ് ഓഫീസര്‍ കവിതയും സംഘവും സ്ഥലത്തെത്തി. 


പരിശോധനയില്‍ 5 ലോറിയിലധികം പുതിയ മണ്ണ് പാടത്ത് ഇട്ടതായി കണ്ടെത്തി. പാടത്തിറക്കിയ മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്ത് ഏറ്റുമാനൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു. നികത്താന്‍ ശ്രമിച്ച 30 സെന്‍റില്‍ കൂടുതലുളള  സ്ഥലം ദേവസ്യ, ജോഷി എന്നിവരുടെ പേരിലുളളതാണെന്ന് വില്ലേജ് ഓഫീസര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K