31 January, 2019 03:58:11 PM


അമേരിക്കയില്‍ അതിശൈത്യം; എട്ടോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്



വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ അതിശൈത്യത്തില്‍ ഇതുവരെ എട്ട് പേര്‍ മരിച്ചതായി സൂചന. മിനിപൊലിസ്- സെന്‍റ്പോള്‍ മേഖലയില്‍ താപനില മൈനസ് 53 ഡിഗ്രിയും, ഷിക്കാഗോയില്‍ താപനില മൈനസ് 25 ഡിഗ്രി വരെയെത്തിയേക്കുമെന്നാണ് സൂചന. കട്ടിയുള്ള വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ ശേഷം മാത്രമേ പുറത്തിറങ്ങാവു എന്നാണ് മുന്നറിയിപ്പ്. മൂന്നു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുകോടി ജനങ്ങളെ അതിശൈത്യം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K