04 February, 2019 12:34:43 PM


തിരുവല്ലയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം



തിരുവല്ല: തിരുവല്ല മണിമലയാറ്റില്‍ നിന്ന് രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം മത്സ്യ തൊഴിലാളികളുടെ വലയില്‍  കുടുങ്ങി. ഇരുവള്ളിപ്ര കണ്ണാലിക്കടവില്‍ മീന്‍ പിടിക്കുന്നവരുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. 


രാവിലെ പത്തുമണിയോടെ ഇവിടെയെത്തിയ മത്സ്യ തൊഴിലാളികളാണ് വലയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ തിരുവല്ല പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കേസില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K