05 February, 2019 05:03:19 PM


ചങ്ങനാശ്ശേരി ഗവ. വനിത ഐടിഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍റര്‍വ്യൂ 7 ന്



കോട്ടയം: ചങ്ങനാശ്ശേരി ഗവ. വനിത ഐടിഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവില്‍ നിയമനത്തിന് ഫെബ്രുവരി ഏഴിന് അഭിമുഖം നടത്തും. എംബിഎ/ബിബിഎ യും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍  സോഷ്യോളജി/സോഷ്യല്‍ വെല്‍ഫയര്‍/ഇക്കണോമിക്‌സ് ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിജിഇറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് പങ്കെടുക്കാം. പന്ത്രണ്ടാം ക്ലാസ്/ ഡിപ്ലോമ/ഉയര്‍ന്ന ക്ലാസുകളില്‍ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ പഠിച്ചവരും ബേസിക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവരുമായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫി ക്കറ്റുകളുമായി പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2400500 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K