06 February, 2019 12:51:12 PM


ശബരിമല റിവ്യൂ ഹര്‍ജികള്‍; ബഹളം വെച്ച അഭിഭാഷകര്‍ക്ക് ചീഫ് ജസ്റ്റിസിന്‍റെ താക്കീത്



ദില്ലി: സുപ്രീം കോടതിയില്‍ വാദിയ്ക്കായി ബഹളം വെച്ച അഭിഭാഷകര്‍ക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ താക്കീത്. കോടതിയില്‍ മര്യാദക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 56 കേസുകളാണ് കോടതിയില്‍ ശബരിമല വിഷയത്തില്‍ പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ പത്തോളം അഭിഭാഷകരാണ് വാദിയ്ക്കായി ബഹളം വച്ചത്.

കൂടുതല്‍ വാദങ്ങള്‍ ഉള്ളവര്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതോടെയാണ് അഭിഭാഷകര്‍ ബഹളമുണ്ടാക്കിയത്. എല്ലാവരും പറയുന്നത് ഒരേ കാര്യമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എതിര്‍ വാദത്തിനായി അരമണിക്കൂര്‍ സമയം മാത്രമെ നല്‍കൂ എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് മൂന്ന് മണിവരെ മാത്രമെ ബെഞ്ച് ഇരിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K