07 February, 2019 08:39:03 PM


പൊരിവെയിലിൽ പോലീസുകാർക്ക് ദാഹജലവുമായി ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷൻ



ഏറ്റുമാനൂർ: പൊരിവെയിലിൽ ഗതാഗത നിയന്ത്രണത്തിലേർപ്പെട്ടിരിക്കുന്ന പോലീസുകാർക്ക് ദാഹജലവുമായി ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവകാലത്ത് വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കിനിടെയാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സേവനത്തിലേർപ്പെട്ടിരിക്കുന്ന പോലീസുകാർക്ക് ആശ്വാസവുമായി അസോസിയേഷൻ രംഗത്തെത്തിയത്.



ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ എസ്ഐ കെ.ആർ.പ്രശാന്ത് കുമാറിന് കുപ്പിവെള്ളം കൈമാറി അസോസിയേഷൻ പ്രസിഡന്‍റ് എം.എസ്.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ, പ്രദീപ് കുമാർ, ബിജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഉത്സവം തീരും വരെയുള്ള എല്ലാ ദിവസവും കുടിവെള്ള വിതരണം ഉണ്ടാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K