18 February, 2019 11:06:48 AM


ഗൃഹപ്രവേശത്തിന് രണ്ട് ദിവസം ബാക്കി നിൽക്കേ വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് പരിക്ക്




കോട്ടയം: ഗൃഹപ്രവേശത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ നഴ്‌സായ വീട്ടമ്മ സ്‌കൂട്ടർ മറിഞ്ഞ് മരിച്ചു, നിർമ്മാണത്തിലിരുന്ന വീട്ടിലെത്തിയ ശേഷം ഭര്‍ത്താവിനോടൊപ്പം മടങ്ങിയ പുതുപ്പള്ളി പയ്യപ്പാടി വെട്ടത്ത് വീട്ടിൽ സോണി ഐപ്പിന്‍റെ ഭാര്യ ജൂണിയ സൂസൻ ഐപ്പ് (32) ആണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് സോണി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഖത്തറിലായിരുന്ന സോണി ഗൃഹപ്രവേശനത്തിനായി ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. മന്ദിരം ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് മരിച്ച ജൂണിയ. 

ഞായറാഴ്ച വൈകിട്ട് നാലരയോടെ പുതുപ്പള്ളി – പയ്യപ്പാടി റോഡിൽ പയ്യപ്പാടി പൊയ്കയിൽപ്പടിയ്ക്ക് സമീപമായിരുന്നു അപകടം. മന്ദിരം ആശുപത്രിയിലെ ജോലിയ്ക്ക് ശേഷം നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേയ്ക്ക് എത്തിയതായിരുന്നു ജൂണിയ. വീട്ടിൽ എത്തി ഇവിടെയുണ്ടായിരുന്ന ഭർത്താവ്, സോണിയ്‌ക്കൊപ്പം തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ റോഡിൽ തലയിടിച്ച് വീണ ജൂണിയ ഉടൻ തന്നെ അബോധാവസ്ഥയിലായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജൂനിയ മരിച്ചിരുന്നു. ജൂനിയയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്. മക്കൾ – നിയാ ആൻ സോണി (6), ബോവസ് വി.സോണി (മൂന്നര)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K