20 February, 2019 05:05:29 PM


സര്‍ക്കാര്‍ പരിപാടിയിൽ പാര്‍ട്ടി പതാക; പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ താക്കീത്



മലപ്പുറം: സര്‍ക്കാര്‍ പരിപാടിയിൽ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ താക്കീത്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം എന്നാൽ ഈ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികൾ  മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരപ്പനങ്ങാടി ഹാർബറിന്‍റെ ശിലാ സ്ഥാപനം നിർവഹിച്ച് സംസാരിക്കുന്നതിനിടെ കൊടി ഉയർത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.


"എൽഡിഎഫ് ജയിച്ചാൽ എൽഡിഎഫിന്‍റെ മാത്രം സര്‍ക്കാരല്ല, നാടിന്‍റെ സര്‍ക്കാര്‍ ആണ്. ഒരു പതാക പിന്നിൽ ഉയരുന്നതായി കണ്ടു. നാട്ടിൽ ഒരുപാട് ആളുകൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയതാണ്. വേറെ ഒരു വേദിയിൽ അത് ഉയര്‍ത്തുന്നതിൽ തെറ്റില്ല. പക്ഷെ അതിന്‍റെ സ്ഥലമല്ല ഇത്. അതിന്‍റെ ആളുകൾ മനസിലാക്കേണ്ടത് എല്ലായിടത്തും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല ". ഇങ്ങനെയായിരുന്നു പിണറായി വിജയന്‍റെ വാക്കുകൾ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K