20 February, 2019 05:59:47 PM


എസ്‌എന്‍സി ലാവലിന്‍ അഴിമതി: കനേഡിയന്‍ പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറി രാജിവെച്ചു




ഒട്ടാവ: എസ്‌എന്‍സി ലാവലിന്‍ അഴിമതി വിവാദത്തെത്തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ചീഫ് സെക്രട്ടറി രാജിവെച്ചു. ട്രൂഡോയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയായ ജെറാള്‍ഡ് ബട്ട്‌സ് ആണ് രാജിവെച്ചത്. 2015 ലെ ലിബറല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് ജെറാള്‍ഡ് ബട്ട്‌സ്. നേരത്തെ ലാവ്‌ലിന്‍ വിവാദത്തിലകപ്പെട്ട് കനേഡിയന്‍ മന്ത്രിയും രാജിവെച്ചിരുന്നു.


എസ്‌എന്‍സി ലാവലിന്‍ ഗ്രൂപ്പുമായി കരാറിലേര്‍പ്പെടാന്‍ ട്രൂഡോയുടെ ഓഫീസ് നിയമ മന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും സഹായങ്ങള്‍ ചെയ്തുവെന്നുമായിരുന്നു സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ താന്‍ നിയമ മന്ത്രിയ്ക്ക് മേല്‍ യതൊരു സമ്മര്‍ദ്ദവും ചെലുത്തിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് സെക്രട്ടറിയുടെ രാജി. ഒക്ടോബറില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് സെക്രട്ടറിയുടെ രാജി. മന്ത്രിസഭയില്‍ നിന്ന് വില്‍സണ്‍ റേയ്‌ബോള്‍ഡ് രാജിവെച്ചതിന് പിന്നാലെ ലാവ്‌ലിന്‍ അഴിമതിയില്‍ ട്രൂഡോയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഏറിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K