21 February, 2019 08:04:26 PM


ബൈക്കുകൾ മോഷ്ടിച്ചു വിൽക്കുന്ന വൻ സംഘം പിടിയിൽ; സംഘത്തില്‍ കുട്ടികളും



കോട്ടയം: ബൈക്കുകൾ മോഷ്ടിച്ചു നമ്പർ മാറ്റി വിൽക്കുന്ന വൻ സംഘം പിടിയിൽ. ചങ്ങനാശ്ശേരി കുറിച്ചിപന്തടിക്കളം സബിൻ പി.എസ് (21), വാഴപ്പള്ളി ഷിനാസ് മൻസിൽ ഷിനാസ്. എസ് (19) എന്നിവരാണ് പിടിയിലായത്. ഇവർ മോഷ്ടിച്ച എട്ടോളം ബൈക്കുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ രാത്രി പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ പിടിയിലായ പ്രതികളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷണസംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്.



സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ട്. പ്രായപൂർത്തിയാകാത്തവർ കൊണ്ടുവരുന്ന ബൈക്കുകൾ മറ്റു പ്രതികൾ വിൽക്കുകയാണ് പ്രവർത്തന രീതി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുന്ന ബൈക്കുകളാണ് മോഷ്ടിക്കുന്നത്. മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ നിർമൽ ബോസിന്‍റെ നേതൃത്വത്തിൽ എസ് ഐ ബിജു യു.സി, എ.എസ്.ഐ അജിത്, എ.എസ്.ഐ ഷിബുക്കുട്ടൻ, എ.എസ്.ഐ സജികുമാർ, സി.പി.ഒമാരായ സജിമോൻ, ബൈജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K