21 February, 2019 11:42:58 PM


മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സെയ്ദിന്‍റെ സംഘടനകളെ പാക്കിസ്ഥാന്‍ നിരോധിച്ചു




ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സെയ്ദിന്‍റെ ജമാഅത്ത് ഉദാവയെ പാക്കിസ്ഥാന്‍ നിരോധിച്ചു. ജമാഅത്ത് ഉദാവയ്ക്ക് പുറമെ അവരുടെ ചാരിറ്റി സംഘടനയായ ഫലാഹ്-ഇ-ഇന്‍സാനിയത്ത് ഫൗണ്ടേഷനേയും നിരോധിച്ചു.


പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഓഫീസില്‍ നടത്തിയ ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിരോധിക്കാന്‍ തീരുമാനം എടുത്തത്. ജമാ അത്ത് ഉദാവയെയും ഫലാഹ്-ഇ-ഇന്‍സാനിയത്ത് ഫൗണ്ടേഷനേയും നിരോധിക്കാന്‍ ഇന്‍റീരിയര്‍ മന്ത്രാലയം തീരുമാനിച്ചതായി മന്ത്രാലയ വക്താവ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K