22 February, 2019 08:05:28 PM


ഏറ്റുമാനൂരില്‍ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച്ഗിയര്‍ സബ്‌ സ്റ്റേഷന്‍ നിര്‍മ്മാണ ഉദ്ഘാടനം 25ന്




ഏറ്റുമാനൂര്‍: പ്രസരണ നഷ്ടം കുറച്ച് തടസ്സരഹിതമായി വൈദ്യുതി ആവശ്യാനുസരണം ഉപഭോക്താക്കളില്‍ എത്തിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുളള ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂരില്‍ നിര്‍മ്മിക്കുന്ന 220 കെ.വി ജി.ഐഎസ്  സബ്‌സ്റ്റേഷന്‍റെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 25ന് വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഏറ്റുമാനൂര്‍ തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ.കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പ്രസരണ വിഭാഗം ദക്ഷിണ മേഖല കെ.എസ്ഇബി ലിമിറ്റഡ് വി. ബ്രിജ്‌ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K