15 March, 2016 02:37:18 PM


കാട്ടുതീയില്‍ നിന്ന് രാജവെമ്പാലയെ രക്ഷപ്പെടുത്തിയത് വാവ സുരേഷ്




കൊല്ലം : കാട്ടുതീയില്‍പ്പെട്ട്‌ അവശനിലയിലായ രാജവെമ്പാലയ്‌ക്ക് വാവ സുരേഷ്‌ രക്ഷകനായി. കുളത്തൂപ്പുഴ അഞ്ചല്‍ വനമേഖലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീയില്‍പ്പെട്ട രാജവെമ്പാല രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ റോഡിലെ കേബിള്‍ കുഴിയില്‍ അകപ്പെടുകയായിരുന്നു. കുഴിയ്‌ക്കുള്ളില്‍ അവശനിലയില്‍ കാണപ്പെട്ട പാമ്പിനെ പിടികൂടാന്‍ നാട്ടുകാര്‍ വാവ സുരേഷിന്റെ സഹായം തേടുകയും വാവയെത്തി പാമ്പിനെ ചാക്കിലാക്കുകയുമായിരുന്നു.

വാവ സുരേഷ്‌ പിടികൂടുന്ന എണ്‍പത്തിമൂന്നാമത്‌ രാജവെമ്പാലയാണ്‌ ഇത്‌. പിടികൂടിയ പാമ്പിനെ വനപാലകര്‍ക്ക്‌ കൈമാറി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K