23 February, 2019 09:45:50 PM


ചെന്നൈയിൽ ബൈക്കപകടത്തിൽ മണ്ണാർക്കാട് സ്വദേശികളായ വിദ്യാർത്ഥികൾ മരിച്ചു



പാലക്കാട്: ചെന്നൈയിൽ ബൈക്കപകടത്തിൽ മണ്ണാർക്കാട് സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പയ്യനെടം തിരുത്തിക്കുന്നിൽ വീട്ടിൽ അമീൻ അഹമ്മദ് (23), വെട്ടത്തൂർ തുടിക്കോടൻ വീട്ടിൽ മിർസ അലി (23) എന്നിവരാണ് മരണപ്പെട്ടത്. ആവണി സെൻറ് പീറ്റേഴ്സ് കോളേജിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് ഇരുവരും. വൈകീട്ട് 4 മണിക്ക് ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 154