25 February, 2019 12:10:24 AM


കർണാടകയിലെ കരിങ്കൽ ക്വാറിയിലേക്ക് ടോറസുകൾ കടത്ത്; പ്രതി പെരുമ്പാവൂരിൽ പിടിയിൽ




പെരുമ്പാവൂർ: കർണാടകയിലെ കരിങ്കൽ ക്വാറികളിൽ കള്ള ഓട്ടം ഓടിക്കാൻ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്ന് ടോറസ് ലോറികൾ കടത്തുന്ന പെരുമ്പാവൂർ മാറംബിള്ളി സ്വദേശിയെ പോലീസ് പിടികൂടി. എഴിപ്രം കാനാമ്പറമ്പ് പളളിക്ക് പമീപം ചെറാഞ്ഞിക്കൽ വീട്ടിൽ സുധീനെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.

പോഞ്ഞാശേരി നായരു പീടികയിലെ വർക്ക്ഷോപ്പിൽ നിന്ന് കഴിഞ്ഞ 20 നാണ് പ്രതി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ലോക്ക് തുറന്ന് ടോറസ് കടത്തിയത്. തുടർന്ന് വാട്സപ്പിൽ പ്രചരിച്ച ഫോട്ടോ മൂലമാണ് കണ്ണൂരിലെ ഇരുട്ടിയിൽ നിന്ന് വാഹനവും പ്രതിയും പിടിയിലാകുന്നത്. മൂന്നു വർഷമായി ടോറസ് മോഷണം നടത്തുന്ന പ്രതി വാഹനങ്ങളുടെ നമ്പർ മാറ്റി ക്വാറികളിൽ ഓടിക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. കർണാടകയിലെ കൂട്ടുപ്രതികളെ പിടികൂടാനുണ്ട്. മോഷ്ടിച്ച വാഹനത്തിന്റെയും നമ്പർ മാറ്റിയിരുന്നു. 

2016 ഏപ്രിൽ മാസത്തിൽ പെരുമ്പാവൂർ സ്വദേശി സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള ടോറസ്, പോഞ്ഞാശേരി ചിത്രപ്പുഴ സ്വദേശിയുടെ വെങ്ങോല മിനിക്കവലയിലെ ക്രഷറിൽ ഇട്ടിരുന്ന ടോറസ്, വെങ്ങോല പഞ്ചായത്തിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന പരുവത്തുകുടി ജേക്കബിന്റെ ടോറസ്, കഴിഞ്ഞ വർഷം മെയ് മാസത്തിൽ പട്ടി പാറ സ്വദേശിയുടെ ടോറസ് തുടങ്ങി 6 വാഹനങ്ങളാoണ് യുവാവ് അടിച്ചുമാറ്റിയത്. പെരുമ്പാവൂർ സി.ഐ ബൈജു പൗലോസ്, എസ്.ഐ പി.എ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K