25 February, 2019 12:38:26 PM


അയര്‍ക്കുന്നത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് കിടങ്ങൂര്‍ സ്വദേശി വിദ്യാര്‍ത്ഥി മരിച്ചു




അയര്‍ക്കുന്നം: അയര്‍ക്കുന്നത്ത് കോളേജ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. കിടങ്ങൂര്‍ സൗത്ത് പാതിരായില്‍ പി.വിശ്വനാഥന്‍ നായരുടെ മകനും മണര്‍കാട് ഐടിസി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതീഷ് വി.നാഥ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8 മണിയോടെ അയര്‍കുന്നം ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലായിരുന്നു അപകടം.


അതീഷ് ഐടിസിയിലേയ്ക്ക് പോകും വഴി ബൈക്ക് എതിര്‍വശത്തുനിന്നും വന്ന പാലാ ചൂണ്ടച്ചേരി സെന്‍റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജിന്‍റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അയര്‍കുന്നം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മാതാവ്: മിനിഭായ്, സഹോദരന്‍: അനന്തു വി നാഥ് (ഖത്തര്‍). സംസ്‌കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K