25 February, 2019 01:16:40 PM


'മത്സരിക്കാനില്ല; അതിന് പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാരുണ്ട്' - നിഷ ജോസ് കെ മാണി



കോട്ടയം: താന്‍ മല്‍സരിക്കാനില്ലെന്നും അതിന് പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്നും നിഷ ജോസ് കെ മാണി. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന രീതിയില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നിഷ കോട്ടയത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. 


തന്‍റെ പ്രവര്‍ത്തന മേഖല സാമൂഹ്യ സേവനമാണ്. അതിന് രാഷ്ട്രീയം മാത്രമല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകും. ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ രാഷ്ട്രീയ രംഗത്തേയ്ക്ക് ഇല്ലെന്ന് നിഷ വ്യക്തമാക്കി. ആരാകും സ്ഥാനാര്‍ത്ഥിയെന്നതെല്ലാം തീരുമാനിക്കുന്നതിന് പാര്‍ട്ടി നേതൃത്വമുണ്ടെന്നും നിഷ പ്രതികരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K