26 February, 2019 03:12:32 PM


മൂവാറ്റുപുഴയിൽ ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.




മൂവാറ്റുപുഴ: മൂവാറ്റുപുഴ പുന്നമറ്റത്ത് ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പല്ലാരിമംഗലം അടിവാട് ആരിമറ്റത്തിൽ മൂസയുടെ മകൻ മുഹമ്മദ് ഷാ (22) ആണ് മരിച്ചത്. മൂവാറ്റുപുഴ ബിസ്മി ഹോം മാർട്ടിലെ ജീവനക്കാരനായ മുഹമ്മദ് ജോലിയിൽ പ്രവേശിക്കാൻ വന്ന വഴി ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. കാളിയാർ-മൂവാറ്റുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്. മുഹമ്മദ് അപകടസ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പാർട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K