27 February, 2019 12:39:24 PM


ഗോ എയര്‍ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് രണ്ട് ജീവനക്കാര്‍ക്കും ഒമ്പത് യാത്രക്കാർക്കും പരിക്ക്



കൊല്‍ക്കത്ത: ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന ഗോ എയര്‍ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഒമ്പത് യാത്രക്കാർക്കും നിസാരമായി പരിക്കേറ്റു. ഗോഎയറിന്റെ ജി8 761 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. പരിക്കേറ്റവരെ കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഡിസ്പെൻസറിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 

അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരായി കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയതായി ഗോഎയര്‍ വക്താവ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മോശം കലാവസ്ഥയാണ്. ഇതാണ് വിമാനം ആകാശച്ചുഴിയിൽപ്പെടാൻ കാരണമായത്. വിമാനത്തിന് കേട്പാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഗോഎയര്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K