27 February, 2019 01:14:29 PM


സപ്ലൈകോയുടെ ഗൃഹോപകരണ വില്‍പ്പന തുടങ്ങി; ലക്ഷ്യം വിലക്കയറ്റം നിയന്ത്രിക്കുക



തിരുവനന്തപുരം: സംസ്ഥാനത്തെ ഗൃഹോപകരണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യവുമായി സപ്ലൈകോ വിപണിയില്‍ ഇറങ്ങി. പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ പൂര്‍ണമായും നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത കുടുംബങ്ങള്‍ക്ക് ഏറെ സഹായകരമാണ് സപ്ലൈകോ പുതിയ ചുവടുവെയ്പ്പ്. 


പൊതുവിപണിയിലെ വിലയെക്കാള്‍ 40 മുതല്‍ 45 ശതമാനം വരെ വിലക്കുറവിലാണ് ഗൃഹോപകരണ വില്‍പ്പന സപ്ലൈകോ നടത്തുകയെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്താണ് നടന്നത്. ആകെ 48 ഇനം ഗൃഹോപകരണങ്ങളാണ് കോട്ടയത്ത് വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്. 


ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പത്ത് വില്‍പ്പനശാലകളിലൂടെയാണ് ഗൃഹോപകരണ വില്‍പ്പന. കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം തുടങ്ങിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും കൊട്ടാരക്കര, പുത്തമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും തൃശ്ശൂര്‍ പീപ്പിള്‍സ് ബസാറിലുമാണ് സപ്ലൈകോ ഗൃഹോപകരണ വില്‍പ്പന നടത്തുന്നത്. മാര്‍ച്ച് 15 വരെ വില്‍പ്പനശാലകളില്‍ നിന്നും നറുക്കെടുപ്പ് വഴി ഗൃഹോപകരണങ്ങള്‍ സമ്മാനമായും നല്‍കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K