02 March, 2019 06:20:27 PM


അതിര്‍ത്തിയിലെ സംഘര്‍ഷം; സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം



കൊച്ചി: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍, കടല്‍മാര്‍ഗ്ഗം തീവ്രവാദികളെത്താന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗം മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം. ഫിഷറീസ്‌ എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.  


കടലില്‍ അസാധാരണമായ രീതിയില്‍ അന്തര്‍വാഹിനികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച്‌ സൂചന ലഭിച്ചാല്‍ നാവികസേനയെയോ, ഫിഷറീസ് വകുപ്പിനെയോ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. 25 - 30 ദിവസം വരെ കടലില്‍ മുങ്ങി കിടക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനികള്‍ ബാറ്ററി ചാര്‍ജ്ജിംഗിനായി മുകള്‍ത്തട്ടിലേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അറിയിക്കാനാണ് നിര്‍ദ്ദേശം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K