03 March, 2019 11:09:12 AM


'കിടക്കാനേയെന്നു' പറഞ്ഞു: ആന കിടന്നു, പാപ്പാന്‍ മരിച്ചു; സംഭവം കോട്ടയം കാരാപ്പുഴയില്‍ (VIDEO)



കോട്ടയം: കാരാപ്പുഴയിൽ ആനയെ കുളിപ്പിക്കുന്നതിനിടെ, ആനയുടെ അടിയില്‍പെട്ട് പാപ്പാന് ദാരുണാന്ത്യം. കോട്ടയം ഭാരത് ആശുപത്രി ഉടമ വിനോദിന്‍റെ ഉടമസ്ഥതയിലുള്ള ഭാരത് വിശ്വനാഥന്‍ എന്ന ആനയുടെ പാപ്പാന്‍ ചെന്നിത്തല തൃപ്പരിത്തുറ പട്ടേടത്ത് അരുണ്‍ പണിക്കര്‍ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 മണിയോടെ കോട്ടയം മാളികപ്പീടികയ്ക്കു സമീപമായിരുന്നു സംഭവം.


പതിവുപോലെ കുളിപ്പിക്കുന്നതിനിടെ ആനയെ തിരിച്ചുകിടത്താന്‍ പാപ്പാൻ 'കിടക്കാനേയെന്നു' പറഞ്ഞു. ഇങ്ങനെ പറയുന്നതിനിടെ തെന്നിവീണ പാപ്പാന്‍റെ മേല്‍ ആന കേറി കിടക്കുകയായിരുന്നുവത്രേ. ആനയെ തിങ്കളാഴ്ച ശിവരാത്രി എഴുന്നള്ളിപ്പിന് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് അപകടം. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.8K