11 March, 2019 10:28:22 PM


ചാവക്കാട്ടെ ഹോട്ടലിൽ ഗുണ്ടാ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്



ചാവക്കാട് : ചാവക്കാട് ഓവുങ്ങൽ പള്ളിക്ക് സമീപമുള്ള ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. ഞായറാഴ്ച ഉച്ചക്ക് 12.30 മണിക്ക് ഹോട്ടലിലെത്തിയ സംഘത്തിന്‍റെ ആക്രമണത്തില്‍ മുഖത്തും വാരിയെല്ലിനും ഗുരുതരമായി പരിക്ക് പറ്റിയ ഹോട്ടലുടമ മൂന്നു പിടിക സ്വദേശി റിയാസിനെ (35) ഗുരുതര പരിക്കുകളോടെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോൺ വിളിച്ചപ്പോൾ എടുക്കാൻ വൈകി എന്ന് പറഞ്ഞായിരുന്നുവത്രേ ആക്രമണം. കണ്ടാലറിയാവുന്ന ആളെന്ന നിലയില്‍ റിയാസ് നല്‍കിയ പരാതിയില്‍ കേസ് എടുത്തതായി ചാവക്കാട് പോലീസ് അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K