16 March, 2019 08:41:40 AM


നടിയുടെ ഫോണ്‍ നമ്പറിനുവേണ്ടി നമ്പര്‍ ഇറക്കിയ യുവാവിന് തിരിച്ചടി നല്‍കി രശ്മി ഗൗതം



കൊച്ചി: നടിമാരെ ഓരോന്ന് ചോദിച്ച് ശല്യപ്പെടുത്തുന്ന നിരവധി ഞരമ്പുരോഗികളുണ്ട്. സോഷ്യല്‍മീഡിയകളിലൂടെയാണ് ഇത്തരക്കാരുടെ ശല്യം കൂടുതലും. നടിയുടെ ഫോണ്‍ നമ്പറിനുവേണ്ടി ഇത്തരത്തില്‍ നമ്പര്‍ ഇറക്കിയ യുവാവിന് നടി രശ്മി ഗൗതം നല്‍കിയ മറുപടിയാണിപ്പോള്‍ വൈറലായിരിക്കുന്നത്.


പിആര്‍ മാനേജ്‌മെന്‍റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ ട്വിറ്ററിലൂടെ യുവാവ് ശ്രമിച്ചത്. ഹേയ്, രശ്മി! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. രശ്മി തന്ന അച്ഛന്‍റെ ഫോണ്‍ നമ്പര്‍ എന്‍റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു. അതൊന്ന് ഇന്‍ബോക്‌സ് ചെയ്യാമോ ഇങ്ങനെയായിരുന്നു സന്ദേശം.


ഉടന്‍ തന്നെ നടിയുടെ മറുപടി എത്തി. എനിക്ക് 12 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഓര്‍മയായെന്നും, നിങ്ങള്‍ക്ക് അങ്ങനെയൊരു നമ്പര്‍ തരാന്‍ ഒരുവഴിയും കാണുന്നില്ലെന്നും നടി പറഞ്ഞു. ഇനിയെങ്കിലും ഈ നമ്പറുമായി ആളുകളെ പറ്റിക്കുന്നത് നിര്‍ത്തൂ എന്നും നടി പറഞ്ഞു. സിനിമാമോഹവുമായി എത്തുന്ന പെണ്‍കുട്ടികളെ വശീകരിക്കാനുളള പുതിയ തന്ത്രങ്ങളാണ് ഇതെന്നും ഇതൊക്കെയാണ് ഇന്‍ഡസ്ട്രിക്ക് നാണക്കേടായി മാറുന്നതെന്നും നടി വ്യക്തമാക്കി.


സിനിമാ മേഖലയിലുള്ളവരെ ഇതേ ഇന്‍ഡസ്ട്രിയില്‍ തന്നെയുള്ളവര്‍ അപമാനിക്കുന്നത് പതിവാകുകയും അതിനെതിരെ മീടു പോലുള്ള സംഘടനകള്‍ രംഗത്തെത്തുകയും ചെയ്യുന്ന സമയത്ത് തന്നെയാണ് ഇത്തരം തട്ടിപ്പുകള്‍ വീണ്ടും വീണ്ടും അരങ്ങേറുന്നതെന്നതും ശ്രദ്ധേയമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K