18 March, 2019 08:08:07 AM


വെസ്റ്റ് നെയില്‍ വൈറസ് പനി; ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറുവയസ്സുകാരന്‍ മരിച്ചു




മലപ്പുറം: വെസ്റ്റ് നെയില്‍ വൈറസ് ബാധയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറുവയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരുന്ന വേങ്ങര എ.ആര്‍. നഗര്‍ സ്വദേശിയായ മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. ഒരാഴ്ചയായുള്ള ചികിത്സയ്ക്ക് മുഹമ്മദ് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണമുണ്ടായത്.


സംസ്ഥാനത്ത് ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ കേന്ദ്ര ആരോഗ്യസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. വിദഗ്ദ പരിശോധനയില്‍ ക്യൂലക്‌സ് വിഭാഗത്തില്‍പെട്ട കൊതുകുകളെ കണ്ടെത്തിയിരുന്നു. ഇതിന്റെ സാബിളുകള്‍ പരിശോധനയക്ക് അയച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടായിരുന്നു, വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിയുമെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പെട്ടന്ന് രോഗം മൂര്‍ച്ഛിച്ച് കുട്ടി മരിക്കുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K