18 March, 2019 11:46:12 AM


കായംകുളത്ത് ആ​ളു​മാ​റി വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വം; എഎ​സ്ഐ​യെ സ്ഥ​ലം മാ​റ്റി




കാ​യം​കു​ളം : സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ആ​ളു​മാ​റി പോ​ലീ​സ് സം​ഘം മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ എ ​എ​സ് ഐ​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ്ഥ​ലം മാ​റ്റി. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കാ​യം​കു​ളം ഡി ​വൈ എ​സ് പി ​ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ ​എ​സ് ഐ ​സു​രേ​ഷ് കു​മാ​റി​നെ​യാ​ണ് നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്.


ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​യം​കു​ളം എ​രു​വ തു​ണ്ടു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഷാ​ജ​ഹാ​ന്‍റെ മ​ക​ൻ ഷാ​ദി​ൽ (16 ) ബ​ന്ധു​വാ​യ നി​സാ​മി​ന്‍റെ മ​ക​ൻ ഷാ​ഹി​ദ്(14 ) എ​ന്നി​വ​ർ​ക്ക് പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ​ത്. പ​ള്ളി​യി​ൽ നി​ന്നും പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് സം​ഘം ത​ട​ഞ്ഞ് നി​ർ​ത്തി മ​ർ​ദി​ച്ചെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ ഡി ​വൈ എ​സ് പി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു .


മ​ർ​ദി​ച്ച ശേ​ഷം ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് സം​ഘം ആ​ളു​മാ​റി​യെ​ന്ന് പ​റ​ഞ്ഞ് സ്ഥ​ല​ത്ത് നി​ന്നും മ​ട​ങ്ങി​യെ​ന്നും മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ ഡി ​വൈ എ​സ് പി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഡി ​വൈ എ​സ് പി ​ആ​ർ ബി​നു​വി​നോ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം ടോ​മി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.


കാ​യം​കു​ള​ത്തെ ഒ​രു പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യ രീ​തി​യി​ൽ സം​സാ​രി​ച്ച സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത സ​ഹ​പാ​ഠി​യെ കാ​റി​ലെ​ത്തി​യ സം​ഘം മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നാ​യെ​ത്തി​യ പോ​ലീ​സ് സം​ഘം ചു​വ​ന്ന ഷ​ർ​ട്ടി​ട്ട ആ​ളാ​ണ് മ​ർ​ദി​ച്ച​തെ​ന്ന മൊ​ഴി​യെ തു​ട​ർ​ന്ന് ചു​വ​ന്ന ഷ​ർ​ട്ട് ധ​രി​ച്ച ഷാ​ദി​ലി​നെ​യും,ഷാ​ഹി​ദി​നെ​യും മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി.


ഷാ​ദി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യും ഷാ​ഹി​ദ് ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​ണ്. സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ജി​ല്ലാ ബാ​ല​ക്ഷേ​മ സ​മി​തി സി​റ്റി​ങ്ങി​ൽ സം​ഭ​വം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ബാ​ല​ക്ഷേ​മ സ​മി​തി അ​ധ്യ​ക്ഷ ജ​ല​ജ ച​ന്ദ്ര​ൻ കാ​യം​കു​ളം എ​സ് ഐ ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K