18 March, 2019 07:14:23 PM


കൊല്ലം തെന്മലയിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് സൂര്യാഘാതം ഏറ്റു




കൊല്ലം: ജില്ലയിലെ തെന്മലയിൽ വിദ്യാർത്ഥിയ്ക്ക് സൂര്യാഘാതം ഏറ്റു. തെന്മല നെടുമ്പാറ ടിസിഎൻഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ സയ്ദ് അലിക്കാണ് സൂര്യാഘാതം ഏറ്റത്. സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുനിൽക്കവേയാണ് സയ്ദ് അലിക്ക് പൊള്ളലേറ്റത്.

മുഖത്ത് പൊള്ളലേറ്റ വിദ്യാർത്ഥിയെ തെന്മല സർക്കാർ ആശുപത്രിയിലും തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലയിൽ രണ്ടുപേർക്ക് സൂര്യതാപം ഏറ്റതോടെ മുൻ കരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്  കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത ചൂട് തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K