19 March, 2019 11:18:29 AM


രാസവസ്തു ഉപയോഗിച്ച്‌ പഴുപ്പിച്ച്‌ വഴിയരികില്‍ വില്‍ക്കാന്‍ വച്ച ആ​ഞ്ഞി​ലി​ച്ച​ക്ക​ പിടികൂടി




കൊ​ച്ചി: രാസവസ്തു ഉപയോഗിച്ച്‌ പഴുപ്പിച്ച്‌ വഴിയരികില്‍ വില്‍ക്കാന്‍ വച്ചിരുന്ന ആ​ഞ്ഞി​ലി​ച്ച​ക്ക​ പോലീസ് പിടികൂടി. കാ​ത്സ്യം കാ​ര്‍​ബൈ​ഡ് ഉ​പ​യോ​ഗി​ച്ച്‌ പ​ഴു​പ്പി​ച്ച്‌ കി​ലോ​ഗ്രാ​മി​നു 100 രൂ​പ നി​ര​ക്കില്‍ വിറ്റിരുന്ന പഴമാണ് മരട് പോലീസ് പിടികൂടിയത്. മ​ര​ട് ന്യൂ​ക്ലി​യ​സ് മാ​ളി​നു സ​മീ​പത്താണ് ഇവ വില്‍ക്കാന്‍ വച്ചിരുന്നത്.

സംഭവത്തില്‍ പഴം വില്‍പ്പന നടത്തിയിരുന്ന കുന്ദംകുളം സ്വ​ദേ​ശി തമ്പി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അതേസമയം ഇവ വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. മ​റ്റൊ​രാ​ള്‍​ക്കു വേ​ണ്ടി​യാ​ണ് താ​ന്‍ ആ​ഞ്ഞി​ലി​ച്ച​ക്ക വി​റ്റി​രു​ന്ന​തെ​ന്നാ​ണ് അറസ്റ്റിലായ തമ്പിയുടെ മൊഴി. പോലീസ് നടത്തിയ പരിശോധനയില്‍ വാഹനത്തിലുണ്ടായിരുന്ന മു​ഴു​വ​ന്‍ പെ​ട്ടി​യി​ലും ക​ട​ലാ​സി​ല്‍ പൊ​തി​ഞ്ഞ കാ​ര്‍​ബൈ​ഡ് കണ്ടെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K