20 March, 2019 08:38:12 PM


കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് 21 മുതല്‍


കോട്ടയം: കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മാര്‍ച്ച് 21, 23, 26, 28 തീയതികളില്‍ രാവിലെ പത്തിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് അംശാദായം അടയ്ക്കുന്നതിനും പുതിയതായി അംഗത്വമെടുക്കുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനും സിറ്റിംഗില്‍ സൗകര്യമുണ്ടായിരിക്കും. 

ഓരോ വില്ലേജുകളിലെയും സിറ്റിംഗ് തീയതിയും വേദിയും (ബ്രാക്കറ്റില്‍). വാഴപ്പള്ളി - മാര്‍ച്ച് 21 (വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാള്‍), ചങ്ങനാശ്ശേരി - മാര്‍ച്ച് 23 (ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി ഹാള്‍), തൃക്കൊടിത്താനം - മാര്‍ച്ച്  26 (തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഹാള്‍), ഈരാറ്റുപേട്ട - മാര്‍ച്ച് 28 (ഈരാറ്റുപേട്ട സര്‍വ്വീസ് സഹകരണബാങ്ക് ഹാള്‍)



Share this News Now:
  • Google+
Like(s): 91