21 March, 2019 04:43:33 PM


ആര്‍പ്പൂക്കര പനമ്പാലത്ത് ലോറി സ്‌കൂട്ടറിലിടിച്ച് തൃക്കൊടിത്താനം സ്വദേശി യുവതി മരിച്ചു



കോട്ടയം: ആര്‍പ്പൂക്കര റാണിറൈസിലേയ്ക്ക് ചരക്കുമായി പോയ ലോറി സ്‌കൂട്ടറിലിടിച്ച് പനമ്പാലത്ത് യുവതി മരിച്ചു. തൃക്കോതമംഗലം കൊച്ചാലുംമൂട് താഴേക്കാലായിൽ മോഗേഷിന്റെ ഭാര്യ  ശ്രീജമോൾ (31) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.40 മണിയോടെ മെഡിക്കൽ കോളേജ് - മാന്നാനം റൂട്ടിൽ  പനമ്പാലം കോലേട്ടമ്പലം പാലത്തിന് സമീപമായിരുന്നു അപകടം. 


നഗരത്തിൽ നിന്നും നീണ്ടൂരിലെ ബന്ധുവീട്ടിലേയ്ക്ക് പോകുകയായിരുന്നു യുവതി. സ്കൂട്ടറിന്‍റെ ഹാൻഡിലില്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് യുവതി റോഡിൽ വീണ് അബോധാവസ്ഥയിലായ യുവതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാന്ധിനഗർ പൊലീസ് കേസെടുത്തു. മകൻ: അഭിനവ്. സംസ്കാരം വെള്ളിയാഴ്ച 4ന് വീട്ടുവളപ്പിൽ.



Share this News Now:
  • Google+
Like(s): 205