27 March, 2019 08:26:44 AM


ഇലക്ഷന്‍ സ്ക്വാഡിന്‍റെ പരിശോധന; കോഴിക്കോട് രേഖകളില്ലാത്ത 5,88,000 രൂപ പിടിച്ചെടുത്തു




കോഴിക്കോട്: ഇലക്ഷന്‍ സ്‌ക്വാഡ് കോഴിക്കോട് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ബേപ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്ന് രേഖകളില്ലാത്ത 5,88,000 രൂപ പിടിച്ചെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എംസിസി നോഡല്‍ ഓഫിസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്  ഇ പി മേഴ്‌സി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി രേഖകളില്ലാത്ത പണം കണ്ടെത്താനായി പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K