28 March, 2019 03:49:33 PM


തലയോലപ്പറമ്പിനടുത്ത് മൂവാറ്റുപുഴയാറ്റില്‍ കുളിക്കാനിറങ്ങിയ സഹോദരന്മാര്‍ മുങ്ങിമരിച്ചു (VIDEO)



വൈക്കം: തലയോലപ്പറമ്പ് വെട്ടികാട്ടുമുക്കില്‍ കുളിക്കാനിറങ്ങിയ നാല് പേരില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. മൂവാറ്റുപുഴയാറ്റില്‍ വ്യാഴാഴ്ച മൂന്ന് മണിയോടെ ആണ് സംഭവം. വടകര നന്ദനത്തില്‍ അനില്‍കുമാറിന്‍റെ മക്കളായ സൗരവ് (16), സന്ദീപ് (18), എന്നിവരാണ് മരിച്ചത്. പൂത്തോട്ട കെപിഎംഎച്ച്എസില്‍ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ഇരുവരും.



എറണാകുളം റോഡില്‍ പുഴയുടെ കുറുകെയുള്ള പാലത്തിന് അടിയിലെ ആഴമുള്ള കടവില്‍ കുളിക്കാനിറങ്ങിയ ഇവര്‍ വെള്ളത്തില്‍ താഴ്ന്ന് പോകുകയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന അല്‍ അമീന്‍, ഷൈജു എന്നിവര്‍ രക്ഷപെട്ടു. കോട്ടയത്തുനിന്നും അഗ്നിശമനസേനയുടെ മുങ്ങല്‍വിദഗ്ധരും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K