29 March, 2019 07:30:03 PM


മാര്‍ച്ച് 31 മുതല്‍ വേണാട്, പരശുറാം എക്സ്പ്രസ് ട്രയിനുകള്‍ ഏറ്റുമാനൂരില്‍ നിര്‍ത്തില്ല

ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ കോട്ടയം വഴി ട്രയിന്‍ ഗതാഗതം നിലയ്ക്കും



തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിന്‍റെയും സ്റ്റേഷന്‍ നവീകരണത്തിന്‍റെയും ഭാഗമായുള്ള പണികളും മനയ്ക്കപ്പാടം അടിപ്പാതയുടെ പണികളും നടക്കുന്നതിനാല്‍ ഷൊര്‍ണൂര്‍ - തിരുവനന്തപുരം വേണാട് എക്സ്പ്രസും (നമ്പര്‍ - 16301) മംഗലാപുരം - നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസും (നമ്പര്‍ - 16649) മാര്‍ച്ച് 31 മുതല്‍ മെയ് 1 വരെ ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുന്നതല്ല. അതേസമയം രാവിലെ എറണാകുളം ഭാഗത്തേക്കുള്ള വേണാട്, പരശുറാം എക്സ്പ്രസ് ട്രയിനുകള്‍ പതിവുപോലെ ഏറ്റുമാനൂരില്‍ നിര്‍ത്തും.

ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ കോട്ടയം വഴി ട്രയിന്‍ ഗതാഗതം നിലയ്ക്കും. ഏറ്റുമാനൂര്‍ - കുറുപ്പന്തറ പുതിയ പാളത്തിന്‍റെ കമ്മീഷനു മുന്നോടിയായി പരിശോധനകളും പണികളും നടക്കുന്നതിനാല്‍ ഈ സമയം ട്രയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.  നാല് മണിക്ക് ശേഷം പുതിയത് ഉള്‍പ്പെടെ രണ്ട് പാതകളിലൂടെയും ട്രയിന്‍ ഓടിതുടങ്ങും. 

കോട്ടയം വഴിയുള്ള എറണാകുളം - കായംകുളം പാസഞ്ചറും (നമ്പര്‍ 56387) കായംകുളം - എറമാകുളം പാസഞ്ചര്‍ (നമ്പര്‍ 56388) ട്രയിനും  ഇന്ന് മുതല്‍ ഏപ്രില്‍ 15 വരെ റദ്ദ് ചെയ്തു. കൊല്ലം - കോട്ടയം (നമ്പര്‍ 56394),  കോട്ടയം - കൊല്ലം (നമ്പര്‍ 56393) പാസഞ്ചര്‍ ട്രയിനുകള്‍ ഏപ്രില്‍ 7, 14 തീയതികളിലും ഓടില്ല. കോട്ടയം വഴിയുള്ള എറണാകുളം - കൊല്ലം മെമു ഏപ്രില്‍ 7, 14 തീയതികളില്‍ എറണാകുളത്ത് നിന്ന് 30 മിനിറ്റ് വൈകിയായിരിക്കും പുറപ്പെടുക.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K