30 March, 2019 12:33:23 PM


'അടിവസ്ത്രമിടാതെ' കാലുയര്‍ത്തി പോസ് ചെയ്യാന്‍ പറഞ്ഞു; നിഹലാനിക്കെതിരെ ആരോപണവുമായി കങ്കണ



മുംബൈ: സംവിധായകനും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനുമായ പഹലജ് നിഹലാനിയ്ക്ക് എതിരെ ആരോപണവുമായി ബോളിവുഡ് താരം കങ്കണ റാവത്ത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്ന സമയത്ത് പഹലജ് നിഹലാനിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായത് വെളിപ്പെടുത്തിയാണ് കങ്കണ രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ഹൃത്വിക്ക് റോഷന് എതിരെയും കങ്കണ റാവത്ത് ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഐലവ് യു ബോസ് എന്ന ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത നിഹലാനി ഫോട്ടോ ഷൂട്ടിന് വിളിച്ചപ്പോളായിരുന്നുവത്രേ സംഭവം. സാറ്റിന്‍ വേഷമാണ് നല്‍കിയത്. അടിവസ്ത്രം തന്നില്ല. ആ വസ്ത്രം ധരിച്ച് ഇരുട്ടില്‍ നിന്ന് കാല് കാണിച്ച് വരാനാണ് പറഞ്ഞത്. സോഫ്റ്റ് പോണ്‍ കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത്. മധ്യവയസ്കനായ ബോസിനെ പ്രണയിക്കുന്ന കഥാപാത്രം. ആ വേഷംചെയ്യാതെ ഞാന്‍ രക്ഷപ്പെട്ടുവെന്നും കങ്കണ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K