01 April, 2019 04:25:52 PM


കാഞ്ഞിരപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ യുഡിഎഫ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു



കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ യുഡിഎഫ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു. കാഞ്ഞിരപ്പള്ളിയിലെ വിഴിക്കത്തോട്ടില്‍ യുഡിഎഫ് ബൂത്ത് കമ്മിറ്റി വൈസ് പ്രസിഡന്‍റായ തെക്കേമുറിയില്‍ രാജേന്ദ്രനാണ് സൂര്യാഘാതമേറ്റത്. പ്രചാരണങ്ങളുടെ ഭാഗമായി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ  കുഴഞ്ഞ് വീണ രാജേന്ദ്രനെ കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടത് കൈത്തണ്ടയില്‍ പൊള്ളലേറ്റ രാജേന്ദ്രനെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. ചൂട് ദിവസേന വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K