01 April, 2019 07:49:24 PM


വോട്ടർ ബോധവത്കരണ സന്ദേശം പ്രചരിപ്പിച്ച് കേരള എക്സ്പ്രസ് സംസ്ഥാനത്തെത്തി




കൊച്ചി: ഒരു വോട്ടർ പോലും ഒഴിവാക്കപ്പെടരുതെന്ന സന്ദേശവുമായി ജില്ലയിലെത്തിയ കേരള എക്സ്പ്രസ് ട്രെയിൻ എഡിഎം കെ. ചന്ദ്രശേഖരൻ നായർ, സതേൺ റെയിൽവേ എറണാകുളം ഏരിയ മാനേജർ നിതിൻ നോർബെർട്ട് എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. സ്വീപ് വോട്ടർ ബോധവത്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.


വോട്ടർ ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കുന്ന സ്റ്റിക്കറുകൾ പതിച്ച ട്രെയിൻ തിരുവനന്തപുരത്ത് ചീഫ് ഇലക്ഷൻ കമ്മീഷണർ ടിക്കാറാം മീണയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. സ്വീപ് നോഡൽ ഓഫീസർ ബീന പി. ആനന്ദ്, എറണാകുളം സൗത്ത് സ്റ്റേഷൻ മാനേജർ ബാലകൃഷ്ണ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 128