06 April, 2019 05:37:30 PM


തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ കാര്‍ ചാലക്കുടിയില്‍ അപകടത്തില്‍പെട്ടു




ചാലക്കുടി: തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ കാര്‍ ചാലക്കുടിയില്‍ അപകടത്തില്‍പെട്ടു. ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ വര്‍ക്ക്‌ ഷോപ്പിന് സമീപത്ത് വച്ചാണ് അനുപമയുടെ കാറും മറ്റൊരു കാറും തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. ശനിയാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.


കലക്ടര്‍ ഉള്‍പ്പടെ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ പോകുമ്ബോഴായിരുന്നു അപകടം. കളക്ടര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. കാര്‍ തകരാറിലായതിനെത്തുടര്‍ന്ന് കലക്ടര്‍ മറ്റൊരു കാറില്‍ തൃശൂരിലെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K