06 April, 2019 05:43:33 PM


തിരുവനന്തപുരം ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 38 സ്ഥാനാര്‍ഥികള്‍




തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിപട്ടികയ്ക്ക് ഏപ്രില്‍ 8ന് അന്തിമരൂപമാകും. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കുകയാണ്.



തിരുവനന്തപുരം ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 38 സ്ഥാനാര്‍ഥികളാണു പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം മണ്ഡലത്തില്‍ 17ഉം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 21ഉം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സി. ദിവാകരന്‍ (സി.പി.ഐ), ശശി തരൂര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കുമ്മനം രാജശേഖരന്‍ (ബി.ജെ.പി), കിരണ്‍ കുമാര്‍ എസ്.കെ (ബി.എസ്.പി), ഗോപകുമാര്‍. എ (ഡി.എച്ച്‌.ആര്‍.എം), പി. കേരളവര്‍മ്മ രാജ (പ്രവാസി നിവാസി പാര്‍ട്ടി), മിനി. എസ് (എസ്.യു.സി.ഐ), ബിനു. ഡി, ക്രിസ്റ്റഫര്‍ ഷാജു, ദേവദത്തന്‍, ജെയിന്‍ വില്‍സണ്‍, ജോണി തമ്ബി, മിത്ര കുമാര്‍. ജി, ശശി ടി., സുബി, സുശീലന്‍, വിഷ്ണു എസ്. അമ്ബാടി (സ്വതന്ത്രര്‍) എന്നിവരാണ് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്



ആറ്റിങ്ങലില്‍ എ. സമ്ബത്ത് (സി.പി.എം), അടൂര്‍ പ്രകാശ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ശോഭന കെ.കെ (ബി.ജെ.പി), വിപിന്‍ ലാല്‍. എല്‍.എ(ബി.എസ്.പി), അജ്മല്‍ ഇസ്മയില്‍ (എസ്.ഡി.പി.ഐ), മാഹീന്‍ മുഹമ്മദ് (പി.ഡി.പി), ഷൈലജ റ്റി. (ഡി.എച്ച്‌.ആര്‍.എം), അജിത് കുമാര്‍ ജി.ടി, അനിത, ബദറുദീന്‍. എ, ദേവദത്തന്‍, ഗോവിന്ദന്‍ നമ്ബൂതിരി, മനോജ്. എം, മോഹനന്‍, പ്രകാശ്, പ്രകാശ്. എസ്, പി. രാംസാഗര്‍, സതീഷ് കുമാര്‍, സുനില്‍ സോമന്‍, സുരേഷ് കുമാര്‍. പി, വിവേകാനന്ദന്‍ (സ്വതന്ത്ര സ്ഥാനാര്‍ഥികള്‍) എന്നിവരും മത്സരത്തിനുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K