07 April, 2019 09:08:08 AM


ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം ജലന്ധര്‍ രൂപത പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും




ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനേക്കസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ചൊവ്വാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ജലന്ധര്‍ രൂപത. കേസിലെ സത്യം പുറത്തുവരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നാണ് ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസിന്‍റെ ആഹ്വാനം. വൈദികര്‍ക്കും വിശ്വാസികള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഇത് സംബന്ധിച്ച്‌ സന്ദേശമയച്ചു.



കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിനിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയായാണ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചത്. അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപി അനുമതി നല്‍കിയത്.



Share this News Now:
  • Google+
Like(s): 171