09 April, 2019 10:51:24 AM


സിസ്റ്റര്‍ അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരിച്ചടി; ഇരുവരും വിചാരണ നേരിടണം



കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരിച്ചടി. ഇരുവരും വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. ഇവരുടെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. അതേസമയം കേസിലെ നാലാം പ്രതി കെ.ടി മൈക്കിളിനെ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കി. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും.


ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും  നൽകിയ റിവിഷൻ ഹർജി കോടതി തള്ളി. ഇരുവരുടെയും വിടുതൽ ഹർജി നേരത്തെ സിബി ഐ കോടതി തള്ളിയിരുന്നു. ഫാദര്‍ മൈക്കിളിനു എതിരെ നിലവിൽ തെളിവുകൾ ഒന്നും തന്നെ ഇല്ല പക്ഷെ വിചാരണ വേളയിൽ ആവശ്യം എങ്കിൽ പ്രതി ചേർക്കാം എന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ജോസ് പൂത്തൃക്കയിലിനെ പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കിയ നടപടി കോടതി ശരി വെച്ചു. 


വിചാരണ നേരിടുവാനുള്ള സിബിഐ കോടതി ഉത്തരവിനെതിരെ  ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ,  മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരും,  രണ്ടാം പ്രതി ഫാദർ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോൻ പുത്തന്പുരയ്ക്കലും  നൽകിയ ഹർജികളിലാണ് വിധി. 



Share this News Now:
  • Google+
Like(s): 186