10 April, 2019 07:04:18 PM


സൂര്യാഘാതമേറ്റ് തൊഴിലാളി പണിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു




വൈക്കം: കനത്ത ചൂടിന്റെ ആഘാതത്തില്‍ തൊഴിലാളി പണിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. വൈക്കം പൂത്തലച്ചിറയില്‍ (അഖില്‍ നിവാസ്) ഷാജി (54) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മടിയത്തറ സ്‌കൂളിന് സമീപം മണ്ണ് കയറ്റിയിറക്കുന്നതിനിടയിലാണ് സൂര്യാഘാതമേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടനെ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അംബിക. മക്കള്‍: വിദ്യാര്‍ത്ഥികളായ അഖില്‍, അതുല്യ ഷാജി. സംസ്‌കാരം നടത്തി. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K