21 April, 2019 11:02:38 AM


കൊളംബോയില്‍ പള്ളികളിലും ഹോട്ടലുകളിലും സ്ഫോടന പരമ്പര: 135 മരണം; നിരവധി പേര്‍ക്ക് പരിക്ക്



കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്ക് പരിക്ക്. അതേസമയം, കൊളംബോയിലെ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമുണ്ടായ സ്ഫോടനങ്ങളില്‍ 135-ഓളം പേര്‍ മരിച്ചതായും ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും കൊളംബോയിലെ ബിബിസി റിപ്പോര്‍ട്ടര്‍ ട്വീറ്റ് ചെയ്തു. പലയിടത്തും മൃതദേഹങ്ങള്‍ കിടക്കുന്നതായി ട്വീറ്റുകള്‍ വരുന്നുണ്ടെങ്കിലും ആള്‍നാശത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. 


കൊളംബോയിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ച് കൂടാതെ മറ്റ് രണ്ട് പള്ളികളിലും കൂടി സ്ഫോടനം നടന്നതായി കൊളംബോ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇതോടൊപ്പം ഷാഗ്രി ലാ, കിംഗ്സ് ബ്യൂറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനങ്ങളുണ്ടായി. സ്ഫോടനമുണ്ടായ സെന്‍റ് അന്തോണീസ് ചര്‍ച്ചില്‍ നിന്നുള്ള ചില ഫോട്ടോകള്‍ സമൂഹമാധ്യമമായ ട്വീറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വളരെ വലിപ്പമുള്ള പള്ളിയുടെ മേല്‍ക്കൂരകളടക്കം സ്ഫോടനത്തില്‍ തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K