28 April, 2019 10:02:32 AM


പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് കത്തി ഡ്രൈവര്‍ക്ക് പരിക്ക്




പെരുമ്പാവൂര്‍: പുല്ലുവഴിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് കത്തി ഡ്രൈവര്‍ക്ക് പരിക്കേറ്റു. എം.സി.റോഡില്‍ പുല്ലുവഴി പള്ളിക്ക് മുമ്പ് ഞായറാഴ്ച പുലര്‍ച്ചെ നാലര മണിയോടെ ആയിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്ത് നിന്ന്  പെരുമ്പാവൂരിലേക്ക് തടി കയറ്റി വരികയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടമുണ്ടായ ഉടന്‍ രണ്ട് ലോറികളിലേക്കും തീ പടരുകയായിരുന്നു. പരിക്കേറ്റ മിനി ലോറി ഡ്രൈവറെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കുറുപ്പംപടി പോലീസ്  മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Google+
Like(s): 78